•കൂട്ടത്തെ ഭയക്കണം..!!

നാഗാലാണ്ടിൽ ഇരുപതുകാരിയെ  ബലാത്സംഗം  ചെയ്ത  ബംഗ്ലാദേശ് വംശജനെ ജയില്‍  അക്രമിച്ച് നഗ്നനാക്കി നാട്മുഴുവൻ വലിച്ചിഴച്ച് തല്ലികൊന്ന വാര്‍ത്ത സോഷ്യല്‍  മീഡിയയിൽ വലിയ സന്തോഷത്തോടെ ആഘോഷിക്കുന്നത് കാണുന്നു…!!
image

ബലാത്സംഗം  മാപ്പർഹിക്കാത്ത കുറ്റം തന്നെയാണ്.ഇന്ന് ഇന്ത്യയിൽ  ബലാത്സംഗവും അതെ തുടർന്ന് കൊലപാതകങ്ങളും വർദ്ധിക്കുന്നു.അതിനെ ചെറുക്കേണ്ടതും മൂലകാരണത്തെ വേരോടെ ഇല്ലായ്മ ചെയ്യേണ്ടതും അത്യാവശ്യമാണ്…!!
image

പക്ഷേ… ഇങ്ങനെയുളള സംഘം ചേര്‍ന്ന ഭരണഘടനാ വിരുദ്ധ അക്രമത്തെ എങ്ങനെ ന്യായികരിക്കാൻ പറ്റും? ഒരാളെ ഇത്ര ക്രൂരമായി എങ്ങനെ കൊല്ലാൻ സാധിച്ചു? ഇതല്ലെ ശരിക്കും താലിബാനിസം? യുക്തിപരമായി ചിന്തിക്കുന്ന ആർക്കും  ഇതിനെ പിന്തുണയ്ക്കാൻ സാധിക്കില്ല..

ശിക്ഷയെ ഭയന്ന് കുറ്റം ചെയ്യാതിരിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയാണോ നമ്മുക്ക് വേണ്ടത്? ബലാത്സംഗം  പോലുളള ക്രൈമുകൾ ‘ഇമോഷണലി ഓപ്പറേറ്റഡ്’ ആണ്. സെക്സ്  ഹോർമോണുകളുടെ സ്വാധീനത്തിൽ സംഭവിക്കുന്ന ഈ ‘ടൈപ്’ കുറ്റ കൃതം മനോവൈകല്യത്തിൻറെയും ഭാഗമായേക്കാം. ചെറുപ്പം മുതലെ ‘അക്വൈഡ്'(acquired) ആയ രതിയെ സംബന്ധിച്ച reflexകളുടെ സ്വാധീനം,സെക്സ് എജുക്വേഷൻറെ അപാകത ,ജീവിതരീതി എന്നീ എലമെൻറ്സും ഈ വികലതയെ സ്വാധീനിക്കുന്നു….!!
image

നിയമ വ്യവസ്ഥയുടെ പോരായ്മ തന്നെയാണ് ഈ രീതിയിലുളള അക്രമം. നിയമ ഭേദഗതിയും അത്യാവശ്യമാണ്. പക്ഷേ, അതൊന്നും ഇങ്ങനെയൊരു അക്രമത്തെ സാധൂകരിക്കുന്നില്ല…..എവിടുന്നോ ട്രിഗർ ചെയ്യപ്പെട്ട് ആളുകള്‍  ഏറ്റെടുത്ത അക്രമം തന്നെയാണിതെന്ന് മനസ്സിലാക്കാം..ലഭ്യമായ വിവരങ്ങളിൽ നിന്നും ഫോട്ടോകളിൽ നിന്നും  ഈ  മോബ് സൈക്കോളജി ശ്രദ്ധിക്കുക..
• ആളുകള്‍  ആഘോഷം കണക്കെ അയാളെ വിവസ്ത്രനാക്കി തല്ലി ചതയ്ക്കുന്നു.. ആർത്തിയോടെ സോഷ്യല്‍ മീഡിയയാലിടാൻ ഫോട്ടോകൾ എടുക്കുന്നു…!!
• അക്രമികൾ പൊതുമുതലും വാഹനങ്ങളും  നശിപ്പിക്കുന്നു….!!

ഗോവിദ്ധച്ചാമി കൂടുതൽ  സുന്ദരനായി വിലസുന്നതും ഡെല്‍ഹി റേപിസ്റ്റുകൾ ബിരിയാണി തിന്നുന്നതും പോരായ്മയെങ്കിലും മഹത്തായ ജനാധിപത്യ മര്യാദയുടെ ഭാഗമാണ്. നാളെ ഈ ജനക്കൂട്ടം ഒരു നിരപരാധിയെ കൊന്നാലോ?
image

ചെറുപ്പത്തിലെ സെക്സ്  എജുക്വേഷൻ നൽകിയും ഓപ്പോസിറ്റ് സെക്സിനോടുളള പ്രാചീന സമീപനം തിരുത്തിയും മാത്രമേ നമുക്ക്  വരും തലമുറയെ നേർവഴിക്ക് കൊണ്ട് വരാനാകൂ. കാട്ടറബി സംസ്കാരം  ഇനിയു മാറേണ്ടിയിരിക്കുന്നു. ഇനി ഒരു ചോദ്യം വരും – നിൻറെ പെങ്ങള്‍  ആയിരുന്നെങ്കിലോ…..?? ഏതൊരു സഹോദരനും അക്രമകാരിയും കൊലപാതകിയും ആയേക്കാം,സാഹചര്യവശാൽ; എന്നാല്‍  അതും തെറ്റല്ലാതാകുന്നില്ലോ…!!
image

വാർത്ത