•ജന്മവാസനയും പരിണാമവും..!!

ചാൾസ് ഡാർവിൻ ഇന്ന് പരിണാമ സിദ്ധാന്തം ആസ്പദമാക്കിയുളള ‘ഒരു പരീക്ഷ’ നേരിടേണ്ടി വന്നു എന്ന് കരുതുക. അദ്ദേഹത്തിന് പാസ്മാർക്ക് കിട്ടി ജയിക്കുന്ന കാര്യം പരുങ്ങലിലാകാനാണ് സാധ്യത. സംശയിക്കേണ്ട,അത്രത്തോളം വികസിച്ചിരിക്കുന്നു പരിണാമം എന്ന വിഷയം. ജെനിറ്റിക്സും ബയോടെക്നോളജിയും ആനിമൽ ബിഹേവിയർ സറ്റഡീസും തുടങ്ങി അനേകം ജൈവപഠന ശാഖകൾ ശരിവെക്കുന്ന പരിണാമം ഇന്ന് ഒരു ശാസ്ത്ര ശാഖയായിക്കൊണ്ടിരിക്കുന്നു …!!
ദൈവത്തെ പ്രകീർത്തിക്കാൻ വിശ്വാസികൾ കണ്ടെത്തിയ ചില വാദങ്ങള്‍ ഒന്നാണ് മൃഗങ്ങളുടെ ജന്മവാസന അഥവാ instinct..
പശുക്കിടാവിന് എങ്ങനെ കൃത്യമായി അകിടിൽ പാലുണ്ടെന്നറിയാം?കോഴിക്കുഞ്ഞിനെ ചികയാൻ പഠിപ്പിക്കണമെന്ന് തളളക്കോഴിയെ ആര് പഠിപ്പിച്ചു? മലയണ്ണാനെ ഹൈജമ്പ് പഠിപ്പിച്ചത് സൃഷ്ടാവല്ലേ? അങ്ങനെ ബില്ല്യൺ ഡോളര്‍ വിലമതിക്കുന്ന ചോദ്യങ്ങൾ ശരങ്ങളായി നിരീശ്വരവാദിയുടെ നെഞ്ചത്തേക്ക് പാഞ്ഞടുക്കുന്നു…!!

യാതൊരു പരിശീലനവുമില്ലാതെ സാധാരണ ചുറ്റുപാടിൽ സ്വതസിദ്ധമായ പ്രവർത്തനങ്ങൾക്ക് പ്രേരണ നൽകുന്ന പരമ്പരാസിദ്ധമായ ഘടനാവിശേഷങ്ങളെ സഹജവാസനകൾ അല്ലെങ്കിൽ ജന്മവാസനകൾ എന്ന് വിവക്ഷിക്കുന്നു. മനുഷ്യനുൾപ്പെടെ എല്ലാതരം ജീവികൾക്കും പ്രകൃത്യാ ലഭിക്കുന്നതാണിത്.ഒരു പ്രവൃത്തി ജന്മവാസനയെന്ന് പറയണമെങ്കിൽ അത് പരമ്പരാഗതമായിരിക്കണം; പരിശീലനം കൊണ്ട് ലഭിച്ചതായിരിക്കരുത്; സാധാരണപരിതഃസ്ഥിതികളിൽ മാറ്റങ്ങൾക്ക് വിധേയമാകാത്തതായിരിക്കണം; ഒരു വർഗ്ഗത്തിനു സ്വതസിദ്ധമായി ലഭിച്ചതായിരിക്കണം.

ഈ നൈസർഗിക സ്വഭാവം, ഒരു ജീവി വർഗം പരിണാമം വഴി ആർജിച്ച അറിവിൻറെ പ്രതിഫലനമാകുന്നു. ചില ഉദാഹരണങ്ങളാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്..
ചിത്രം( A) ശ്രദ്ധിക്കുക . ഭിത്തിയിൽ വരച്ച നായയുടെ ചിത്രം കണ്ട് അസ്സല്‍ നായയാണെന്ന് തെറ്റിദ്ധരിച്ച നായ..ചിത്രം (B ) എല്ലാവർക്കും അനുഭവമുളളതാണ്.കുട്ടികളുടെ ഈ ജന്മവാസന സർവ്വശക്തൻ കനിഞ്ഞ് നൽകിയതാണെന്ന് പറയണമെങ്കിൽ അപാര ‘പാണ്ഡിത്യം’ സിദ്ധിക്കണം..!! മറ്റൊരു ഉദാഹരണമാണ് ചിത്രം (C).കോഴിക്ക് താന്‍ ഇട്ട മുട്ടയാകണമെന്നോ ഇനി മുട്ടതന്നെയാകണമെന്നോ ഇനി മുട്ട അവിടെ വേണമെന്നോ നിർബന്ധമില്ല..എല്ലാ പക്ഷികളിലും നമുക്കിത് കാണാന്‍ സാധിക്കും. മുട്ടയിട്ട സ്ഥലത്ത് അടയിരിക്കുമെന്നല്ലാതെ മുട്ട അവിടുണ്ടോ എന്ന് അത് ശ്രദ്ധിക്കാറില്ല. കൺമുന്നിൽ മുട്ട മാറ്റി വച്ചാലും അത് തിരിഞ്ഞ് നോക്കില്ല.. പ്രശസ്തമായ ചിത്രം (D) നോക്കുക. തങ്ങളുടെ മാതാവ് എന്ന് തെറ്റിദ്ധരിച്ച് ‘Lorenz Konard’ എന്നയാളെ പിൻതുടരുന്ന ‘greylag geese’ൻറെ ചിത്രമാണത്.
[ ‘ടോ ആൻഡ് ജെറി’ കാർട്ടുണിൽ ടോമിനെ അമ്മയെന്ന് തെറ്റിദ്ധരിച്ച് പിൻതുടരുന്ന താറാവിൻറെ കഥ ഓർക്കുക ]

പിറന്നയുടനെ സ്വയം പ്രേരിതമായ ഒരു കഴിവ് എല്ലാ ജീവികളിലും കാണാവുന്നതാണ്. മുട്ടയിൽ നിന്നും വിരിഞ്ഞു പുറത്തിറങ്ങി ഏതാനും നിമിഷങ്ങൾക്കകംതന്നെ ഒരു കോഴിക്കുഞ്ഞിനു ചെറിയ ഭക്ഷണ പദാർത്ഢങ്ങൾ കൊത്തിത്തിന്നുവാൻ കഴിയുന്നു. ആട്ടിൻ കുട്ടിയും, പശുക്കിടാവും, മനുഷ്യശിശുവും മുലകുടിക്കുന്നു. ഈവക പ്രവൃത്തികൾക്കുള്ള ചലനങ്ങൾ ആദ്യം മുതൽക്കുതന്നെ കുറ്റമറ്റതാണ്. ഇത്തരം പ്രവർത്തനങ്ങൾക്കുള്ള ഉദ്ദേശ്യമെന്താണെന്ന് അത്തരം കാര്യങ്ങൾ ചെയ്യുന്ന ജീവികൾക്കറിഞ്ഞുകൂട. തള്ളക്കോഴി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുമ്പോൾ കോഴിക്കുഞ്ഞുങ്ങളെല്ലാം ഓടിവന്നു തള്ളയുടെ ചിറകിനുള്ളിൽ ഒളിക്കുന്നു. പ്രാപ്പിടിയനോ, പരുന്തോ മേൽഭാഗത്തുകൂടെ പറക്കുമ്പോഴായിരിക്കാം, തള്ളക്കോഴി ശബ്ദം പുറപ്പെടുവിക്കുന്നത്.തള്ളയുടെ ചിറകിന്നുള്ളിലൊളിച്ചാൽ തങ്ങൾ സുരക്ഷിതരാണ് എന്ന ബോധം കൊണ്ടൊന്നുമല്ല കോഴിക്കുഞ്ഞുങ്ങൾ അങ്ങിനെ ചെയ്യുന്നത്.ഇങ്ങിനെ ജന്മസിദ്ധമായതും,ലക്ഷ്യബോധമില്ലാത്തതും എന്നാൽ അന്തിമമായി ചില ലക്ഷ്യങ്ങൾ സാധിക്കുന്നതുമായ ഒരുതരം പ്രേരണാശക്തിയാണു ജന്മവാസന.

കങ്കാരുവിന്റെ നവജാതശിശു സഞ്ചിയിലേയ്ക്ക് ഇഴഞ്ഞുകയറുന്നത് ജന്മവാസനമൂലമാണ്. ഉറുമ്പ്, തേനീച്ച തുടങ്ങിയ ജീവികളുടെ പ്രവർത്തനങ്ങൾ ഏതാണ്ട് മുഴുവനും തന്നെ ജന്മവാസനകളാൽ നിയന്ത്രിക്കപ്പെടുന്നവയാണ്. അവയൊക്കെ കൂടുകൂട്ടുന്നതും,പട്ടുനൂൽപ്പുഴുക്കൾ നൂൽ നൂൽക്കുന്നതും മറ്റും ജന്മവാസനകൾക്കുള്ള ഉത്തമോദാഹരണങ്ങളാണ്. വവ്വാലുകൾക്ക് കൂരിരുട്ടിൽ പോലും തടസ്സങ്ങളിൽ തട്ടാതെ പറക്കുവാനുള്ള കഴിവ്, ഒരു നായക്ക് വളരെ ദൂരത്തുനിന്ന് തന്നെ അതിക്രമിച്ചുകടക്കാൻ ശ്രമിക്കുന്ന ആളിനെ തിരിച്ചറിയാനുള്ള കഴിവ്, തുടങ്ങിയവ ജന്മവാസനകളാണ്.


ജന്മവാസന കൂടാതെ involuntary ആയി നേടിയെടുക്കുന്ന കഴിവുകളുമുണ്ട്. ആ കഴിവിൻറെ അഭാവമാണ് മൃഗശാലയിൽ വളർത്തുന്ന സിംഹത്തിന് മാതൃത്ത ഗുണം കാണാത്തതും,ആയതിനാൽ തൻറെ കുട്ടിയെ അകറ്റുന്നതും. മറ്റൊരു ഉദാഹരണമാണ് കാട്ടിൽ വളരുന്ന മനുഷ്യ കുട്ടി. വളർന്ന് വരുന്ന ആ കുട്ടി സാധാരണ മനുഷ്യനെ പോലെയാകാൻ സാധ്യത വിരളമാണെന്ന് മാത്രമല്ല മറ്റു മൃഗങ്ങളെ അനുകരിച്ച് നാല് കാലിൽ നടക്കുക കുരയ്ക്കുക ഓരിയിടുക (depends upon the animal society he used to blend with)തുടങ്ങിയ സ്വഭാവം ആർജ്ജിക്കാം..!!

പരിണാമം കേവലം ഒരു സിദ്ധാന്തം എന്നതിലുപരി ശാസ്ത്ര ശാഖയായി വളരുന്ന ഈ നൂറ്റാണ്ടിലും സൃഷ്ടിവാദം പറഞ്ഞു നടക്കുന്നവര്‍ ഉണ്ട് എന്നതും ‘പരിണാമത്തിൻറെ മറ്റൊരു തെളിവാണ്’ .നിങ്ങള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും, പരിണാമം – അത് സംഭവിച്ചുകൊണ്ടിരിക്കുന്നു… 🙂

 

 

Animal Behavior- watch video