•സ്വതന്ത്രചിന്തയ്ക്ക് നേരേ വീണ്ടും വെടിയുണ്ട…!!

മഹാരാഷ്ട്രയിൽ സ്വതന്ത്രചിന്തയ്ക്ക് നേരേ വീണ്ടും വെടിയുണ്ട…!!
പ്രമുഖ യുക്തിവാദിയും വെറ്ററൺ കമ്മ്യൂണിസ്റ്റ് നേതാവുമായ ഗോവിന്ദ് പൻസാരെയാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുമ്പ് പ്രഭാത സവാരിക്കിറങ്ങിയ പൻസാരയെയും പത്നിയെയും, മോട്ടോര്‍ സൈക്കിളിലെത്തിയ ‘തീവ്രവാദി’കൾ കഴുത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് മരണമടഞ്ഞത്. അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായി പ്രവൃത്തിക്കുകയും ഗവൺമെൻറിനെതിരെ ആൻറി ടോൾ മൂവ്മെൻറ് നടത്തിപോരുകയുമായിരുന്നു അദ്ദേഹം.
2013 ൽ മഹാരാഷ്ട്രയിൽ തന്നെ സമാനരീതിയിൽ കൊല്ലപ്പെട്ട യുക്തിവാദി നേതാവായ നരേന്ദ്ര ധബോൽക്കറുടെ സുഹൃത്തുകൂടിയിരുന്നു പൻസാരെ….!!
ഫ്രാൻസിൽ നടന്ന ഇസ്ലാം തീവ്രവാദത്തിൻറെ(ഷാർലി എബ്ധോ) വെടിയൊച്ച ഇന്ത്യയിൽ വൻ കോളിളക്കം സൃഷ്ടിച്ചിട്ടും നമ്മുടെ മൂക്കിന് താഴെ തുടർച്ചയായി നടക്കുന്ന വെടിയൊച്ചകൾ എന്തുകൊണ്ട് നമ്മള്‍ കേൾക്കുന്നില്ല ?? -അതോ കേട്ടില്ലെന്ന് നടിക്കുകയാണോ??
ഇസ്ലാം നടത്തുമ്പോൾ തീവ്രവാദം ആകുകയും ഹിന്ദു ഫാസിസ്റ്റുകൾ നടത്തുമ്പോൾ ഒറ്റപ്പെട്ട അക്രമങ്ങളുമാക്കി വിധിയെഴുതുന്ന മഹാത്മാക്കൾക്ക് നമോവാകം പറയാതെ വയ്യ..!!

ഒന്നോർത്താൽ നന്ന് – സ്വതന്തചിന്തകരുടെ കടയ്ക്കല്‍ കത്തിവെക്കുമ്പോഴും വെടിയുതിർക്കുമ്പോളും അവര്‍ രക്തസാക്ഷികളായി പുനർജനിക്കുന്നു… ‘സ്വതന്ത്രചിന്തയ്ക്ക് മരണമില്ല’!!!