• സെക്ഷ്വൽ കന്നിബലിസം..

     എന്നെത്തെയും പോലെ പ്രശാന്തസുന്ദരം തന്നെയായിരുന്നു അവന് ആ ദിവസവും . ഭക്ഷണം  തേടിയുളള യാത്രയ്ക്കിടയിൽ അവൻ അവളെ കണ്ടു മുട്ടി . നിമിഷങ്ങൾ കൊണ്ട് അനുരക്തരായ അവർ സമയം കളയാതെ സംഗമിക്കുന്നു . വിചിത്രമെന്ന് തന്നെ പറയട്ടെ, അവൾ അതിനു ശേഷം  അവനെ കൊന്നു തിന്നുന്നു….!!

അമ്പരക്കാൻ വരട്ടെ , പഴയ ഇംഗ്ലീഷ്  ക്രൈ ത്രില്ലറിനെ വെല്ലുന്ന ഈ സംഭവം മനുഷ്യർക്കിടയിലല്ല ; എന്നാൽ ഇവ പ്രകൃതിയിൽ ചില ജീവി വർഗ്ഗങ്ങളിൽ സർവ്വ സാധാരണമാണ്. ‘സെക്ഷ്വൽ  കന്നിബലിസം’ ( Sexual Cannibalism ) എന്ന് വിളിക്കപ്പെടുന്ന ഈ സ്വഭാവത്തെ ജന്മസിദ്ധമായ പരിണാമ മെക്കാനിസമായി പറയാം.കൂടുതലായും ‘അരക്കനോയിഡ് ‘ ഫൈലത്തിലാണ് ഇതൂ കാണപ്പെടുന്നത്. ‘ആഫ്രിക്കൻ വിഡോ സ്പൈഡറു’കൾ ഇതില്‍  കുപ്രസിദ്ധരാണ്. സംഭോഗ ശേഷം പെൺ ചിലന്തി ആൺ ചിലന്തിയെ കൊന്ന് തിന്നുന്നതിനാലാണ് അവയ്ക്ക് ആ പേര് തന്നെ ലഭിച്ചത്.

സെക്ഷ്വൽ  കന്നിബലിസത്തിലേക്ക് തിരിച്ചുവരാം.’ സെക്ഷ്വൽ  സെലക്ഷനും’ ‘നാച്വറല്‍  സെലക്ഷനും’ ഒരുപോലെ സംഭവിക്കുന്ന ഈ ‘പ്രതിഭാസം’ പരിണാമ സിദ്ധാന്തത്തിൻറെ മറ്റൊരു തെളിവ് കൂടിയാകുന്നു. എന്നിരുന്നാലും, പല ശാസ്ത്രജ്ഞന്മാർക്കും ഇതിൻറെ പരിണാമ ദിശയില്‍  ഭിന്നാഭിഭ്രായങ്ങളുണ്ട്. വർഷങ്ങൾ  നീണ്ടു നിൽക്കുന്ന സംവാദങ്ങൾക്കൊടുവിൽ പ്രധാനമായും നാല് ‘ഹൈപോതിസിസുകൾ’ മുന്നോട്ട്  വെക്കുന്നുമുണ്ട്. അവയെ വളരെ ചുരുക്കത്തില്‍  അവതരിപ്പിക്കാം.

Adaptive Foraging Hypothesis :

ഇതിൻ പ്രകാരം,  എതിർ ലിംഗത്തെ ഇണ എന്നതിലുപരി നിലനിൽപിന് ആവശ്യമായ പോഷകാഹാരമായി കണക്കാക്കി ഭക്ഷിക്കുന്നു.

Aggressive spillover hypothesis :

സ്വോഭാവിക നിർദ്ധാരണത്തിൻറെ ഭാഗമായി, ഇരയോട് അക്രമം സ്വഭാവം  വർദ്ധിക്കപ്പെടുമ്പോൾ അതിനനുസരിച്ച് അതിൻറെ ശാരീരിക  വലുപ്പവും ക്ഷമതയും വർദ്ധിക്കുന്നു . ഈ അക്രമമനോഭാവം ഇണയെ ഇരയാക്കാൻ പ്രേരിപ്പിക്കുന്നു. കൂടാതെ, വംശനാശ  ഭീഷണി  നേരിടുന്നതും ഈ അക്രമമനോഭാവത്തിന് കാരണമാകാം

Mate choice hypothesis :

ഇണയുമായി ബന്ധപ്പെട്ട ശേഷം സംതൃപ്തി പോരാതെ വരുകയോ ഇണയാണെന്ന ബോധം ഇല്ലാതെ വരുന്നതോ ആകാം ഈ സ്വഭാവത്തിന് നിദാനം  എന്ന് ഈ ഹൈപോതെസിസ് വിശദീകരിക്കുന്നു.

Mistaken identity hypothesis :

സംഭോഗം നടത്താൻ വരുന്ന ഇണയെ ഇരയായി തെറ്റിദ്ധരിക്കപ്പെടുന്നതാകാം എന്നാണ് ഈ ഹൈപോതെസിസിൻറെ വിശദീകരണം.

(പ്രേയിങ്ങ് മാൻറിസിൽ നടത്തിയ പരീക്ഷണാടിസ്ഥാനത്തിൽ ‘ Adaptive foraging hypothesis’നാണ് കൂടുതല്‍  സാധ്യത എന്ന് പറയപ്പെടുന്നു)
സമസ്ത കോടി ജീവജാലങ്ങളെയും പഠന വിധേയമാക്കുമ്പോൾ, മനുഷ്യന്‍ രതിയുടെ കാര്യത്തില്‍  വ്യത്യസ്തനാണ്. സ്വന്തം പതിപ്പിനെ ഉൽപാതിപ്പിക്കുക എന്ന ധർമ്മത്തിലുപരി രതി ആസ്വദിക്കുകയും ആസ്വാദനത്തിന് മാത്രമായി ‘നിരോധന’ മാർഗ്ഗങ്ങളും കണ്ടുപിടിച്ച ഏക ജീവിയാണ് മനുഷ്യന്‍ എന്ന വസ്തുതകളും ഇതിനോടൊപ്പം കൂട്ടി ചിന്തിക്കേണ്ടവയാണ്.

ഈ ‘സെക്ഷ്വൽ കന്നാബലിസം’ മനുഷ്യനിൽ ഉണ്ടായിരുന്നെങ്കിൽ , ‘ആദ്യ രാത്രി’ എന്ന പ്രയോഗം ഒരുപക്ഷേ  ‘ഒറ്റ രാത്രി’ എന്നാകുമായിരിക്കണം. ബലാത്സംഗങ്ങൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ പരിണാമ ദിശ വ്യതിചലിച്ച് അടുത്ത തലമുറകളിലെ സ്ത്രീകളിൽ ‘അഗ്രസ്സീവ് സ്പിൽഓവർ’ മൂലം ‘സെക്ഷ്വൽ കന്നിബലിസം’ സംഭവിച്ചുകൂടെന്നില്ല :p

image