•ചില സ്വവര്‍ഗാനുരാഗ പഠനങ്ങള്‍..!

ഐക്യരാഷ്ട്രസഭയിൽ, മറ്റു അപരിഷ്കൃത രാജ്യങ്ങളോടൊപ്പം(പുരോഗമന ചിന്തയിൽ) സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങൾക്ക് തടയിടാൻ ‘ജനാതിപത്യ’    ഇന്ത്യയും വോട്ട് കുത്താൻ പോകുന്നു എന്ന വാർത്ത കാണാനിടയായി. പ്രായപർത്തിയായ ആണും പെണ്ണും കൂടി ഒരുമിച്ച് ചായ കുടിക്കുന്നത് കൊടും അപരാധമായി  കാണുന്ന ‘മഹത്’ സംസ്കാരം പേറുന്ന രാജ്യത്തിൻറെ ഈ സമീപനം ഒരു പുതിയ കഥയല്ല…! സ്വവര്‍ഗ രതിയെ ക്രിമിനല്‍  കുറ്റമായി കോടതിപോലും കണക്കാക്കുന്നു എന്നത് പഴകിയ വാര്‍ത്ത  തന്നെ. സ്വവര്‍ഗ  രതിയെ ‘പ്രകൃതി വിരുദ്ധം’ എന്ന് മുദ്ര  കുത്തി, ആ സെക്ഷ്വൽ ഓറിയെൻറേഷനുളള പൗരന്മാരെ തരം താഴ്ത്തുന്നത് ലോകത്ത് പുതിയ കാഴ്ചയല്ല .വിവാഹം അടിമ കച്ചവടമാക്കപ്പെടുന്ന ഇന്ത്യപോലുളള രാജ്യത്ത് രതി എന്തെന്ന് പോലും മിഥ്യാ ധാരണകൾ ഉണ്ട്. ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകാതെ ബാല്യത്തിലെ മനോരോഗികളായ പുസ്തകപ്പുഴുക്കളാക്കി പൗരന്മാരെ സൃഷ്ടിക്കാൻ വിദ്യാഭ്യാസ സമ്പ്രദായവും മൽസരിക്കുമ്പോൾ മാനുഷിക മൂല്യങ്ങൾ ‘കട്ടപ്പുറത്താ’യില്ലെങ്കിലേ അൽഭുതപ്പെടാനുളളു. ചില തെറ്റിദ്ധാരണകൾ തിരുത്തി ചിന്തകളെ തുറന്ന്  വിടാൻ ചെറിയൊരു ശ്രമം നടത്തട്ടെ :

•സ്വവര്‍ഗാനുരാഗം പ്രകൃതി വിരുദ്ധമോ?

വാർത്തകളിലും ലേഖനങ്ങളിലും പരിഹാസങ്ങളിലും സ്വവർരതിയോട് കൂട്ടിയോജിപ്പിക്കുന്ന പദമാണ് “പ്രകൃതി വിരുദ്ധം”.തൽക്കാലം മനുഷ്യനെ ഒന്ന് മാറ്റി നിര്‍ത്തി,വിശാലമായ പ്രകൃതിയിലേക്ക് ഒരു ചെറിയ പര്യടനം നടത്തി നോക്കാം. ഇതുവരെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം, ആയിരത്തിയഞ്ഞൂറിൽപരം ജീവിവർഗ്ഗങ്ങളിൽ സ്വവർഗാനുരാഗം കണ്ടെത്തിയിട്ടുണ്ട് ; എന്നാൽ സ്വവര്‍ഗാനുരാഗികളെ എതിർക്കുന്ന ‘ഹോമോഫോബിയ’ എന്ന മാനസികാവസ്ഥ, മനുഷ്യനല്ലാതെ ഒരു ജീവികളിലും കണ്ടെത്തിയിട്ടില്ലതാനും.ശാസ്ത്രം തരുന്ന ഈ നിഗമനത്തിൽ നിന്ന് സ്വവര്‍ഗാനുരാഗം പ്രകൃതി വിരുദ്ധമോ അല്ലയോ എന്ന് ‘ബുദ്ധിമാനാ’യ മനുഷ്യന്‍  മനസ്സിലാക്കുന്നില്ലായെങ്കില്‍  അത് ഒരു വിരോധാഭാസമായി കണക്കാക്കാനേ തരമുള്ളൂ. ഇനി എല്ലാം പ്രകൃതിദത്തമായതേ അംഗീകരിക്കാവു എന്ന് പിടിവാശിയുണ്ടോ? അതെ എന്നാണ് മറുപടിയെങ്കിൽ മടിച്ച് നിൽക്കാതെ ബലാത്സംഗത്തെ അംഗീകരിച്ചുകൊളളുക…

•സ്വവര്‍ഗാനുരാഗം പരിണാമവീഥിയിലൂടെ

ഒരു ജീവിയുടെ പരമമായ ജീവിതലക്ഷ്യം സ്വന്തം പതിപ്പിനെ സൃഷ്ടിക്കുക എന്നതിലുപരി ‘ഉദ്ദേശ്യമില്ലാത്ത അതിജീവനം’ (survival without purpose) ആകുന്നു. പരിണാമ സിദ്ധാന്തിൽ ഡാർവിൻ പോലും ലൈംഗിക വ്യതിയാനങ്ങളെ പറ്റി പ്രതിപാതിച്ചിട്ടുണ്ട്. ഡാർവിന് ജീവികളിലെ ലൈംഗിക സ്പെക്ട്രത്തെ കുറിച്ച് നന്നേ ബോധ്യമുണ്ടായിരുന്നതായി വേണം കരുതാന്‍.
ലൈംഗിക  ആധിപത്യവും കാലിക വന്ധ്യതയും കണ്ടുവരുന്ന ജീവിവർഗ്ഗങ്ങളിലാണ് ഇതുപോലെ ലൈംഗിക വ്യതിയാനങ്ങൾ നിരീക്ഷിക്കപ്പെടുന്നത്.

•സ്വവര്‍ഗരതി ഒരു മാനസിക വൈകല്യമോ?

സ്വവര്‍ഗ രതിയെ മനശാസ്ത്രം കാണുന്ന ഒരു ‘ഡീവിയേഷനായി’ ആണ്. അതേ ‘സെക്ഷ്വൽ  ഡീവിയേഷൻ’ വിഭാഗത്തിൽ മനശാസ്ത്രം, സ്വയം ഭോഗത്തെയും ഉൾപ്പെടുത്തിയിരിക്കുന്നു . ചുരുക്കി പറഞ്ഞാൽ ,സ്വയം ഭോഗം ചെയ്തിട്ടുളളവർ തങ്ങൾക്ക് മനോരോഗമാണോ എന്ന് സ്വയം വിലയിരുത്തി നോക്കുക (!) [ജീവിതത്തിൽ സ്വയംഭോഗം ചെയ്യ്തിട്ടില്ലാത്തവർ ഒരു ഡോക്ടറെയും കാണുക]

ലൈംഗികതയുടെ വിശാലമായ സ്പെക്ട്രം പ്രകൃതിയുടെ വൈവിധ്യം തന്നെയാണ്. ജീവിതം ഒന്നേയുളളു ; സഹജീവിയെ സ്നേഹിച്ചും അവൻറെ സ്വകാര്യതയെ അംഗീകരിച്ചും സന്തോഷമായി ജീവിക്കുക 🙂

Japanese macaques (Macaca fuscata) mating (Credit: blickwinkel / Alamy)

Japanese macaques (Macaca fuscata) mating (Credit: blickwinkel / Alamy)

A female Japanese macaque mounts another female (Credit: Paul Vasey)

A female Japanese macaque mounts another female (Credit: Paul Vasey)

Red flour beetles (Tribolium castaneum) (Credit: Nigel Cattlin / Alamy)

Red flour beetles (Tribolium castaneum) (Credit: Nigel Cattlin / Alamy)

Bonobos (Pan paniscus) have sex all the time (Credit: Frans Lanting Studio / Alamy)

Bonobos (Pan paniscus) have sex all the time (Credit: Frans Lanting Studio / Alamy)

 

 

 

അവലംബം :

http://en.wikipedia.org/wiki/Homosexual_behavior_in_animals

http://en.wikipedia.org/wiki/List_of_animals_displaying_homosexual_behavior

http://www.bbc.com/earth/story/20150206-are-there-any-homosexual-animals