എങ്കില്‍ പറ, ഇതൊക്കെ എങ്ങനെ ഉണ്ടായി?

“തെളിവ് താ..തെളിവ് താ… ദൈവമില്ലെന്ന് തെളിവ് താടാ ഉക്തിവാദീ”…

നമ്മള്‍ നിരീശ്വരവാദിയാണെന്ന് അറിയുമ്പോൾ അമ്പരപ്പുകലർന്ന പുച്ഛത്തോടെ വിശ്വാസികൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് – “ഈ കാണുന്ന സർവ്വതും പിന്നെ ആരുണ്ടാക്കി? എല്ലാത്തിനും കാരണം ആരാണ്? ഒരു മുട്ടുസൂചി പോലും യുക്തിവാദികൾക്ക് ഉണ്ടാക്കാനാകുമോ….??”
വൃണപ്പെട്ട വിശ്വാസികൾ സ്ഥിരം പയറ്റുന്ന വികല ന്യായങ്ങളിൽ ഒന്നാണിത്. അതായത്, ടിയാൻ പറയുന്ന ദൈവം ഇല്ല എന്ന് നമ്മൾ തെളിയിച്ച് കൊടുക്കണം പോലും.മാത്രമല്ല, ശാസ്ത്രത്തിന് ഇത് വരെ ദൈവം ഇല്ല എന്ന് തെളിയിക്കാനായിട്ടില്ല, അതുകൊണ്ട് ദൈവം ഉണ്ട്.’ ചാത്ര’ത്തിന് മരണം എന്ന സത്യത്തെ തടയാനാകുമോ എന്നതാണ് അടുത്ത മാരക ചോദ്യം. ഒരു ദിവസം ‘നീ’ ദൈവത്തേ വിളിച്ച് കരയും എന്ന് കൂടി പഞ്ച് ഡയലോഗടിച്ചിട്ട് സ്ലോ മോഷനിൽ ഉപസംഹരിച്ച് മുങ്ങും.

ഇതിലെ ഏറ്റവും വലിയ തമാശ എന്തെന്നാൽ “ദൈവം അതുണ്ടാക്കി,ആയതിനാൽ അത് അങ്ങനെ ,എല്ലാം അവൻറെ കൽപന ” എന്നൊക്കെ ലോകത്തെ ഒരു പരീക്ഷയ്ക്കും എഴുതിവെച്ചാൽ മാർക്ക് കിട്ടില്ല.. (പരിശോധിക്കുന്നത് പോപ്പ് ആയാലും ശരി) അതറിയുന്ന വിശ്വാസി യുക്തി ഉപയോഗിച്ച് കാണാതെ പഠിച്ചും കോപ്പിയടിച്ചും കഷ്ടപ്പെട്ടു പഠിച്ചുമൊക്കെ മാർക്ക് വാങ്ങുക്കുന്നു…

images (8)

പറഞ്ഞുവന്നത് എന്താണെന്ന് വെച്ചാൽ, ഈ ലോകത്ത് നടന്നതും നടക്കുന്നതും നടക്കാനിരിക്കുന്നതുമായ ട്രില്ല്യൺ കോടിക്കണക്കിന് സംഭവങ്ങളും പ്രതിഭാസങ്ങളും ഒരു ചോദ്യത്തിൽ ചോദിക്കുന്നത് നിങ്ങളുടെ മതം പോലെ തന്നെ യുക്തിരഹിതമാണ്. അതിന് ഒറ്റവാക്കിൽ മറുപടി തരാൻ ശാസ്ത്രത്തിന് ബാധ്യതയില്ല.. ശാസ്ത്രം ദൈവത്തിൻറെ ബദൽ ആകുന്നില്ല എന്നാല്‍ ശാസ്ത്രം അഴിക്കുന്ന ചുരുൾ, ദൈവം എന്ന ന്യായ വൈകല്ല്യത്തെ പിച്ചിച്ചീന്തുന്നു.

ഇനി ചില വാസ്തവങ്ങൾ :

•പലതരം ദൈവങ്ങളിൽ ഈ ചെങ്ങായി പറയുന്ന ദൈവം ഉണ്ടെന്ന് തെളിയിക്കേണ്ടത് അവകാശവാദം ഉന്നയിക്കുന്ന ടിയാനോ, അതോ മറ്റുളളവരോ? ഈ ലോജക്കൽ ഫാലസിയുടെ പേരാണ് ‘Burden of Proof’ അഥവാ ‘Russel Teapot’ ആർഗ്യുമെൻറ്. അവകാശവാദം കൊണ്ടുവന്നിട്ട് അത് തെളിയിക്കാൻ എതിർ കക്ഷിയോട് ആവശ്യപ്പെടുക.
{ https://yourlogicalfallacyis.com/burden-of-proof}

• തെളിവ്! ദൈവമില്ലാ എന്ന് ആയിരം തെളിവ് തന്നാലും ഒരു വിശ്വാസി അത് അംഗീകരിച്ച് തരില്ല,കാരണം അവരുടെ ‘വിശ്വാസം’ തെളിവിനെ അടിസ്ഥാനപ്പെടുത്തിയല്ല (കാൾ സാഗൻ)

• ശാസ്ത്രത്തിന് ഇത് വരെ ദൈവമില്ല എന്ന് പൂർണ്ണമായി തെളിയിക്കാനായിട്ടില്ല. അതെ സത്യമാണ്. ശാസ്ത്രം എന്തിന് ഇല്ലാത്ത ദൈവത്തെ തെളിയിക്കാൻ നടക്കണം? അത് ശാസ്ത്രത്തിൻറെ പണിയല്ലല്ലോ ചങ്ങായീ. ശാസ്ത്രത്തിന് ഒരുപാട് പണിയുണ്ട്. എന്നാൽ ഇത് വരെയുള്ള ശാസ്ത്ര സത്യങ്ങൾ കൂട്ടിവായിച്ചാൽ ദൈവത്തിൻറെ പൊടിപോലും കാണാനാകില്ല. നിങ്ങള്‍ ഇപ്പോഴും പിടിച്ചു നിൽക്കുന്നത് ചില ശാസ്ത്ര വിടവുകളിലും മിസ്സിംഗ് ലിങ്കിലുമല്ലേ? 🙂

• അടുത്തത്!ശാസ്ത്രത്തിന് മരണം തടയാനാകില്ല. ഇല്ല.. കാരണം ഇത് മിറക്കിളോ മന്ത്രവാദമോ അല്ല ശാസ്ത്ര സത്യമാണ്. യുക്തിവാദിയും വിശ്വാസിയും മരിക്കും. (ഏതെങ്കിലും വിശ്വാസിയുടെ ദിവ്യത്തം കാരണം മരണമില്ലാത്ത അവസ്ഥ വന്നാൽ അന്ന് ദൈവമുണ്ടെന്ന് സമ്മതിച്ച് തരാം).

വൃണപ്പെട്ട വിശ്വാസികൾ യുക്തിവാദികൾക്ക് നേരേ ഉതിർക്കുന്ന ഭീഷണികളും തെറി അഭിഷേകങ്ങളും അവരുടെ വിശ്വാസത്തിൻറെ പോരായ്മ തുറന്ന് കാണിക്കുന്നു.
റിച്ചാഡ് ഡോക്കിൻസിന് വരുന്ന ഭീഷണികളും തെറികളും അദ്ദേഹം ‘പ്രണയ ലേഖനങ്ങള്‍’ എന്ന പേരിൽ യൂട്യൂബിൽ പങ്കിട്ടിട്ടുണ്ട്.
( https://youtu.be/gW7607YiBso) ഇത് കേട്ട് ചിരിച്ച് എന്തെങ്കിലും സംഭവിച്ചാൽ ഞാന്‍ ഉത്തരവാദിയല്ല. 🙂

ഇന്നലത്തെ ശാസ്ത്രമല്ല ഇന്നത്തേത് ; അതാകില്ല നാളത്തേത് അതുകൊണ്ട് അതിനെ വിശ്വസിക്കേണ്ട എന്ന് വിചാരിക്കുന്ന അൽപബുദ്ധികളുണ്ട്. വിവക്കേടുകൊണ്ട് പറയുകയാണെങ്കിലും അതിൽ അൽപം ശരിയുണ്ട്. ശാസ്ത്രം ഓരോ നിമിഷവും ‘ ശരിയിൽ നിന്ന് കൂടുതല്‍ ശരിയിലേക്ക്’ കുതിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രം കടിച്ചിട്ട് പൊട്ടുന്നില്ലെങ്കിൽ നിങ്ങള്‍ ദൈവത്തിൽ വിശ്വസിച്ചോളൂ. പക്ഷേ,

ശാസ്ത്രത്തെ എത്ര നിന്ദിച്ചാലും നിങ്ങള്‍ക്ക് ശാസ്ത്രത്തെ അംഗീകരിക്കാതിരിക്കാനാകില്ല

wpid-unnamed-31.jpg.jpeg