• സൗദിയിലെ നാസ്തിക വിസ്ഫോടനം…

ഇസ്ലാമിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സൗദി അറേബ്യയിൽ അടുത്ത ചില വർഷങ്ങളായി നടക്കുന്ന ‘പൊട്ടിതെറികൾ’ നവമാധ്യമങ്ങളിൽ പ്രതിഫലിക്കുന്നു. നിരീശ്വരവാദികളെ തീവ്രവാദികളായും രാജ്യദ്രോഹികളായും മുദ്യകുത്തി ഫത്വ ഇറക്കിയ പ്രാകൃത ഇസ്ലാമിക രാഷ്രത്തിലെ ഈ ‘പൊട്ടിതെറികൾ’ നവ-നിരീശ്വവാരവാദത്തിൻറെ അഗ്നിപർവ്വതങ്ങൾ ആണെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു…!!

● സൗദി തരുന്ന സ്വാതന്ത്ര്യം :

സൗദിയിൽ ‘സ്വാതന്ത്ര്യം’ എന്ന വാക്ക് തന്നെ അധികപറ്റാണെന് ഏവര്‍ക്കും അറിയുന്നതാണല്ലോ, ആയതിനാൽ സൗദിയിലെ സ്വാതന്ത്ര്യത്തെ പറ്റിയൊരു ചർച്ച ‘നെയ്യപ്പത്തിലെ നെയ്യുടെ’ അംശത്തെപ്പറ്റി ചർച്ച ചെയ്യും പോലെ അർത്ഥശൂന്യമാണ്. വ്യവസ്ഥാപിത നിയമപ്രകാരം ഒരാൾ ഇസ്ലാം മതം ഉപേക്ഷിച്ചാൽ മരണത്തിൽ കുറഞ്ഞ ശിക്ഷ പ്രതീക്ഷിക്കേണ്ടതില്ല. അടുത്തിടെ സംഭവിച്ച സ്വതന്ത്ര ബ്ലോഗ്ഗറായ ‘റെയ്ഫ് ബാദ്വിയുടെ’ ദുർവിധി ഇവിടെ സ്മരണീയമാണ്. കേവലം വാക്കുകളാൽ തൻറെ ചിന്തകളെ ബ്ലോഗില്‍ പ്രതിഫലിപ്പിച്ചതിന് ആയിരം ചാട്ടവാറടിയാണ് സൗദിയുടെ ‘സ്വാതന്ത്ര്യം’ അദ്ദേഹത്തിന് സമ്മാനിച്ചത്…
നിങ്ങള്‍ അരുമാകട്ടെ സൗദിയിൽ ജീവിച്ചാൽ അവരുടെ ‘മതം’ അനുസരിച്ചേ ജീവിക്കാൻ പാടുളളു. സ്ത്രീകൾ ഹിജാബ് ധരിച്ചിരിക്കണം, പ്രാർത്ഥന സമയത്ത് ഒരു മുസ്ലിം നാമധാരി കറങ്ങി നടന്നാൽ പുറം പൊളിഞ്ഞത് തന്നെ , പിന്നേ നോമ്പ് കാലമായാലോ- നോക്കെണ്ടാ…….!!

ഫ്രീഡംഹൗസ്[FreedomHouse (2015)] നടത്തിയ സർവ്വേയിൽ ലോകത്തിൽ വ്യക്തിസ്വാതന്ത്രം തീരെ ഇല്ലാത്ത (സ്റ്റാറ്റസ് -7) , ജീവിക്കാൻ വളരെ പ്രയാസമുളള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് സൗദി :)..!!

● നാസ്തിക അഗ്നിപർവ്വതങ്ങൾ :

പറഞ്ഞ് വന്നത് ഈ സൗദിയുടെ കാര്യം തന്നെ. ഈ സൗദിയിൽ 2012 ൽ ‘WIN-Gallup International‘ 500 സൗദി സ്വദേശികൾക്കിടയിൽ നടത്തിയ അഭിപ്രായ സർവ്വേയിൽ 5% പേർ തങ്ങളുടെ ‘പൂർണ്ണ നിരീശ്വരവാദം’ തുറന്നടിച്ചു. പല യുണിവേഴ്സിറ്റികളിലും നടത്തിയ രഹസ്യ അഭിപ്രായ സർവ്വേകളിൽ പലരും തങ്ങളുടെ നിരീശ്വരവാദം പറയുകയുണ്ടായി. പോയ വർഷങ്ങളെ അപേക്ഷിച്ച് അമ്പരപ്പുളവാക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്. പരസ്യമായി മതനിന്ദ നടത്തുന്നതിലേക്ക് വരെ കാര്യങ്ങൾ പോകുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലും പതിനായിരക്കണക്കിന് ‘മിഡിൽ-ഈസ്റ്റ്’ അക്കൗണ്ടുകൾ തങ്ങളുടെ പ്രാകൃത മതത്തെ വലിച്ചു കീറുന്നു.

● രക്തബന്ധത്തെക്കാൾ വിലമതിക്കുന്ന വിശ്വാസം :

“സ്വന്തം മാതാപിതാക്കളെക്കാളും കൂടെപ്പിറപ്പിനെക്കാളും ഞങ്ങള്‍ സ്നേഹിക്കുന്ന, ആദരിക്കുന്ന ഞങ്ങളുടെ മുത്ത് നബി (സ) യെ വർശിച്ചാൽ കൈകെട്ടി നോക്കിയിരിക്കുമെന്ന് വിചാരിക്കരുത്. മരിക്കാനും ഞങ്ങള്‍ തയ്യാറാണ് ”
അടുത്തിടെ കണ്ട ഫേസ്ബുക്ക് പോസ്റ്റികളിൽ കേവലം ഒന്ന് മാത്രമാണിത്. ഇതില്‍ ഞെട്ടിത്തരിക്കാനൊന്നും തന്നെയില്ല. ‘പരിശുദ്ധ’ ഖുര്‍ആനിൽ പറയുന്ന വചനം ടിയാൻ തൻറേതായ വാക്യത്തിൽ പറഞ്ഞു എന്നുമാത്രം (വിശുദ്ധ വചനം ഇട്ട് തൽകാലം എഴുത്തിൻറെ ‘ഇമാൻ’ കൂട്ടുന്നില്ല)
കുറച്ചുകാലം മുമ്പ്, ഇൻറർനെറ്റിൽ വൻവിവാദം സൃഷ്ടിച്ചുകൊണ്ട് സൗദിയിലെ ‘കഅബ’ കല്ലിൻറെ സമീപത്ത് നിന്നും എടുത്ത ചില ചിത്രങ്ങൾ പുറത്തു വരികയുണ്ടായി . ലോകത്തിലെ ഏറ്റവും വലിയ നിരീശ്വരവാദ ഓൺലൈൻ സംഘടനയായ ‘എത്തിസ്റ്റ് റിപബ്ലിക്ക്’ (Atheist Republic ) അവ പുറത്തു വിട്ടപോൾ ലോകം മുഴുവന്‍ അമ്പരന്നു. “I am Proud to be an Atheist ” , “Atheist Republic ” എന്നിവ എഴുതിയ കടലാസ് ‘കഅബ’ കല്ലിൻറെ പശ്ചാത്തലത്തിൽ ഒരു ധീരയായ കൗമാരക്കാരി എടുത്ത് അയക്കുകയായിരുന്നു…!!
The Picture taken by the girl near Kaaba Stone

ആ വിഷയത്തിൻറെ ചൂടാറിവരുന്നതിനിടയിൽ, മെയ് 30 ,2015ന് എത്തിസ്റ്റ് റിപബ്ലിക്ക് അഡ്മിന് ഒരു ഞെട്ടിക്കുന്ന സന്ദേശം ലഭിക്കുന്നു –

” ഞാന്‍ അപകടത്തിലാണ് .ആ ചിത്രങ്ങൾ ഞാനെടുത്തതാണെന്ന് എൻറെ സഹോദരൻ കണ്ടെത്തി. എന്നെ വധിക്കുമെന്ന് ഉറപ്പായതിനാൽ ഞാന്‍ സൗദിയിൽ നിന്ന് ഒളിച്ചോടി , ഇപ്പോള്‍ മറ്റൊരു മിഡിൽ-ഈസ്റ്റ് രാജ്യത്താണ്. എന്നെ രക്ഷിക്കണം ”

ഈ സന്ദേശം ലഭിച്ചയുടനെ എത്തിസ്റ്റ് റിപബ്ലിക്ക് അഡ്മിനായ അർമിൻ നവബി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റുകൾ ഇടുകയും പെൺകുട്ടിയുടെ ഉത്തരവാദിത്വം ഗ്രൂപ്പ് ഏറ്റെടുക്കുകയും ചെയ്തു. പെൺകുട്ടിയെ കാനഡയിലേക്ക് മാറ്റിപാർപ്പിക്കാൻ വേണ്ട നിയമ നടപടികളും ധനശേഖരണവും തുടങ്ങി കഴിഞ്ഞു.


( സുരക്ഷാ കാരണങ്ങളാൽ പെൺകുട്ടിയുടെ വിവരങ്ങൾ പുറത്ത് പറയുന്നില്ല )

ഇസ്ലാമിൻറെ തീവ്ര സ്വഭാവത്തിൻറെ ചെറിയ ഉദാഹരണം മാത്രമാണ് ഈ സംഭവം എന്ന് പൃത്യേകം പറയേണ്ടതില്ലല്ലോ 🙂 സൗദിയിൽ നിലനില്ക്കുന്ന ‘ഭീകര മതവാദവും’ ‘തീവ്ര മതനിന്ദയും’ ഇവിടെ കാണാം. ഇത്രയും കടുത്ത ശിക്ഷയുളള സൗദിയിൽ നാസ്തികത പൊട്ടിമുളച്ചിട്ടും കോയക്ക് നേരം വെളുക്കാത്തതിൽ അത്ഭുതമില്ല 😉 .വരും വർഷങ്ങളിൽ സൗദിയിൽ നാസ്തികത ശക്തിപ്പെടും എന്ന് നിസ്സംശയം പറയാം. നാസ്തികരുടെ രഹസ്യ യോഗങ്ങള്‍ മുറയ്ക്ക് നടക്കുന്നു എന്ന വിവരം വിശ്വസനീയ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്നു.
കാലഹരണപ്പെട്ട വിശ്വാസവും പേറി മതത്തിൻറെ തടവറയിൽ കഴിയുന്നവർ അറിയുന്നുവോ കാലിൻ ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നുവെന്ന യാഥാർത്ഥ്യം….

അവലബങ്ങൾ :

# Atheism explodes in Saudi

# Freedom House Statistics – Saudi

# Saudi Arabia declares all Atheists as Terrorists

ഇംഗ്ലീഷ് തർജ്ജിമക്ക് ഇവിടെ ക്ലിക്ക് ചെയ്യുക