• നിഷിദ്ധസംഗമം – യുക്തിവാദിയുടെ നിലപാട്..!!

” ഓഹോ! നിങ്ങള്‍ വലിയ സ്വതന്ത്രചിന്താഗതിക്കാരണല്ലേ? അങ്ങനെയെങ്കില്‍ യുക്തിവാദികൾ അമ്മപെങ്ങന്മാരുമായുളള ലൈംഗിക ബന്ധത്തിന് പിന്തുണ കൊടുക്കണമല്ലോ? കുരങ്ങു സന്തതികളായ നിങ്ങൾക്ക് എന്തിന് മതം പഠിപ്പിച്ചു തന്ന വിവാഹവും കുടുംബവുമൊക്കെ? മതമില്ലാത്തവന് എന്ത് സദാചാരം!! “

പലപ്പോഴും മതവാദികൾ യുക്തിവാദത്തിനെതിരെ ഉന്നയിക്കുന്ന ക്ലീഷേ ആരോപണ ശരങ്ങളിൽ ചിലതാണിത്.
യുക്തിവാദികൾ അരാജകത്വത്തിൻറെ വക്താക്കൾ ആണെന്നും , കുത്തഴിഞ്ഞ ജീവിതം
പ്രോത്സാഹിപ്പിച്ച് ലോകം കുട്ടിച്ചോറാക്കാൻ ശ്രമിക്കുന്നുവെന്നും വരുത്തി തീർക്കാൻ പെടുന്ന പെടാപ്പാടിൽ ഇതൊരു സെൽഫ് ഗോൾ ആണെന്ന് ഓർക്കാതെ പോകുന്നു…!!

Incest- JithinMohandas.com

Incest- JithinMohandas.com

മതം അപഹരിച്ച മോറാലിറ്റി :

മതത്തെ മുറുകെ പിടിക്കാൻ മതവാദികൾ ഉന്നയിക്കുന്ന വാദമാണ് മതം പഠിപ്പിക്കുന്ന “മോറാലിറ്റി”. സാമുഹിക ജീവിയായി പരിണമിച്ച മനുഷ്യന്‍, തൻറെ നിലനിൽപിന് ആധാരം പരസ്പര സഹകരണമാണെന്ന് ബോധ്യമായ സാഹചര്യത്തിൽ വികസിപ്പിച്ചെടുത്ത സമവാക്യമാണ് മോ
റാലിറ്റി. വ്യക്തിപരവും സാംസ്കാരികവുമായ മൂല്യങ്ങൾ അടങ്ങിയ ഈ സമവാക്യം, സാമൂഹിക ജീവിതത്തിലെ ശരി തെറ്റുകളെ തിരിച്ചറിയാൻ യുക്തിമാനായ മനുഷ്യന്‍ മാനദണ്ഡമാക്കുന്നു. ശരി തെറ്റുകൾ എന്താണെന്ന പട്ടികയല്ല മോറാലിറ്റി, എന്നാൽ ശരി തെറ്റുകൾ എങ്ങനെ നിർണ്ണയിക്കണം എന്ന യുക്തിയാണ്.

മതത്തിൻറെ കെട്ടുറപ്പിനായി അപഹരിക്കപ്പെട്ട ഒന്നാണ് സൻമാർഗ്ഗം എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഈ മോറാലിറ്റി പട്ടികകളായി നിരത്തിയപ്പോയതോടെ മതങ്ങൾക്ക് അമളിപറ്റി. കാലത്തിനനുസരിച്ച് മാറാനാകാത്ത മതത്തോടൊപ്പം ആ സൻമാർഗ്ഗതയും മാറാലപൂകി. ചുരുക്കി പറഞ്ഞാല്‍, മതം കൊട്ടിഘോഷിക്കുന്ന സൻമാർഗ്ഗത ഇന്ന് വെറും അബദ്ധവിശ്വാസം മാത്രമാണ്…!!

• നിഷിദ്ധ സംഗമവും ശാസ്ത്രവും :

രക്തബന്ധമുളളവർ തമ്മിലുള്ള ലൈംഗികബന്ധത്തെയാണ് നിഷിദ്ധ സംഗമം എന്തുകൊണ്ട് ഉദ്ദേശിക്കുന്നത്. നിഷിദ്ധ സംഗമം മൂലം സന്താനോൽപാദനം നടത്തുന്നത് എന്നത് ശാസ്ത്രത്തിൻറെ കണ്ണിൽ അപകടകരമായ പ്രവണതയാണ്. ഇതിലൂടെ ജനിക്കുന്ന കുട്ടിക്ക് ജനിതക
വൈകല്യം വരാനുളള കൂടിയ സാധ്യത കാരണം ശാസ്ത്രം ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഫൈബ്രോസിസ്, സിക്കിൾ സെൽ അനീമിയ, ആൽബിനിസം തുടങ്ങിയ ഓട്ടോസോമൽ റിസെസ്സീവ് ഡിസോഡറുകൾ (Autosomal Recessive Disoders) വലിയ തോതിൽ സന്താനങ്ങളിൽ വരാനുള്ള സാധ്യത പഠനങ്ങള്‍ തെളിയിക്കുന്നു.

നിഷിദ്ധ സംഗമം ഒരു ഘട്ടത്തിൽ പ്രകൃതിയുടെ ആവശ്യമായിരുന്നെങ്കിൽ കൂടി പിന്നീട് സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി നിർദ്ധാരണം ഈ രീതിയെ അകറ്റി നിർത്തുന്നു എന്ന് പരിണാമ ശാസ്ത്രജ്ഞർ പറയുന്നു. സസ്യങ്ങള്‍ പോലും നിഷിദ്ധ സംഗമം വർജ്ജിക്കുന്നുവെന്ന നിരീക്ഷണം മതത്തിൻറെ കപടസദാചാരത്തിന് കിട്ടിയ അടിയാണ്..!!

അനേകം വർഷത്തെ സാമൂഹിക പരിണാമത്തിൻറെ ഫലമായി രൂപം കൊണ്ടതാണ് സംസ്കാരം. കുടുംബ വ്യവസ്ഥിതി ആ സംസ്കാരത്തിൻറെ ഒരു ഭാഗമായിരുന്നു. കുടുംബ ബന്ധങ്ങളുടെ മൂല്യവും കെട്ടുറപ്പും ബോധ്യപ്പെട്ട മനുഷ്യൻ യുക്തിപരമായി പതിയെ നിഷിദ്ധസംഗമം അവൻറെ മോറാലിറ്റിയുടെ പരിധിയിലാക്കി . അതിന് ശാസ്ത്രത്തിൻറെ പിന്തുണ കൂടിയായപ്പോൾ ‘സദാചാര കോഡുകൾ’ ആക്കി പുതു തലമുറയ്ക്ക് മതത്തോടൊപ്പം കൈമാറ്റം ചെയ്തു എന്ന് വേണം മനസ്സിലാക്കാൻ..!!

• യുക്തിവാദി നയം വ്യക്തമാക്കുന്നു :

നയം വ്യക്തമാക്കട്ടെ, യുക്തിവാദം മതത്തിന് ബദലായി കൊണ്ടുവന്നതല്ല. എല്ലാ വിധ ചട്ടക്കൂടിൽ നിന്നും പുറത്ത് ചാടി, യുക്തിപരമായി ചിന്തിച്ച് മറ്റുളളവരെ അംഗീകരിച്ചും ബുദ്ധിമുട്ടിക്കാതെയും സ്വതന്ത്രമായി ജീവിക്കുകയാണ് യുക്തിവാദ
ം കൊണ്ട് അർത്ഥമാക്കുന്നത്. ആയതിനാൽ, മതവാദി ചെയ്യുന്നതിന് എതിര് ചെയ്യണം എന്ന കാൽപനികത നിങ്ങളുടെ ‘ഗർഭം’ തന്നെയാണ് . [മതവാദി ദിവസവും കുളിക്കുന്നു,ആഹാ! എങ്കില്‍ യുക്തിവാദി കുളിക്കാൻ പാടില്ല എന്ന അനോളജി തെറ്റാണെന്ന് സാരം]

പ്രായപൂർത്തിയായവർ തമ്മിൽ ഉഭയകക്ഷി സമ്മതത്തോടുളള ലൈംഗികബന്ധത്തിനും യുക്തിവാദി എതിർപ്പ് പ്രകടിപ്പിക്കേണ്ടതില്ല. രണ്ട് പേര്‍ തമ്മില്‍ അവരുടെ സ്വകാര്യതയിൽ നടക്കുന്ന കാര്യത്തിന് മൂന്നാമനായ യുക്തിവാദിക്ക് എന്ത് കാര്യം? ലൈംഗികത എന്ന് കേൾക്കുമ്പോൾ കുറുവടിയെടുക്കാൻ യുക്തിവാദി സദാചാര ഗുണ്ടയോ ‘ഹൂറികളെ ‘ സ്വപ്നം കണ്ട് ‘നന്മ’ ചെയ്യുന്ന മതവാദിയോ അല്ലെന്ന് മനസ്സിലാക്കുക. മറ്റുളളവരുടെ ലൈംഗിക സ്വാതന്ത്ര്യത്തെയും സ്വകാര്യതയേയും അംഗീകരിക്കുന്നു എന്ന് സാരം.
അത് അമ്മയും മകനുമാണോ, വടക്കേലെ രമണിയും ഹനീഫയുമാണോ അതോ സൂസിയും ഗോപാലനുമാണോ എന്നൊക്കെ ഓർത്ത് നഖം കടിച്ച് സമയം കളയുകയല്ല യുക്തിവാദിയുടെ ജോലി..!!

• മതത്തിൻറെ കപട മോറാലിറ്റിക്കു നേരെ കൂരമ്പുകൾ :

ഇനി ചോദ്യങ്ങൾ തിരിച്ച് ചോദിച്ചാലോ? പ്രമുഖ സെമറ്റിക്ക് മതങ്ങളിൽ നിഷിദ്ധ സംഗമം തന്നെയല്ലേ സന്താനവർദ്ധനവിന് നിദാനം ? എബ്രഹാമിക മതങ്ങളിൽ ആദത്തിൻറെ മക്കൾ എങ്ങനെയാണാവോ വംശവർദ്ധന നടത്തിയത്? ബ്രഹ്മാവ് സ്വന്തം പുത്രിയാ
യ സരസ്വതിയിൽ കാമാസക്തയാകുകയും തൻറെ ഭാര്യ ആക്കുകയും ചെയ്തെന്ന് പുരാണം പറയുന്നില്ലേ? നിങ്ങളുടെ മതത്തിൽ ഈ പറയുന്ന ‘നല്ല രീതിയില്‍’ ജനിച്ച എത്ര ദൈങ്ങളെ കാണിച്ച് തരാനാകും? പോട്ടെ, നല്ലൊരു കുടുംബം ഉദാഹരിക്കാമോ? ഇസ്ലാമിൻറെ മാതൃകയും ഉത്തമപുരുഷനുമായ മുഹമ്മദിനെതിരെ അലി സിന്ന ആരോപിക്കുന്ന പന്ത്രണ്ട് ഹീനകൃത്യങ്ങളിൽ രണ്ടെണ്ണമായാ ‘ബലാത്സംഗകൻ , ‘ബാലപീഡകൻ’ എന്ന ആരോപണങ്ങൾ ഇന്നും മറുവാദമില്ലാതെ കിടക്കുന്നു..!!

ഉപസംഹരിച്ചു വരുമ്പോൾ ചോദ്യങ്ങൾ ബുമറാങ്ങ് പോലെ വിശ്വാസികൾക്ക് നേരെ കുതിക്കുന്നു. വേദഗ്രന്ഥങ്ങൾ പറഞ്ഞതിനാൽ മാത്രമാണോ നിഷിദ്ധ സംഗമം നിങ്ങള്‍ ഒഴിവാക്കിയത്? അതിലങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കിൽ?
അമ്മേം പെങ്ങളെയും തിരിച്ചറിയാൻ യുക്തിവാദിക്ക് കിത്താബ് നോക്കേണ്ട ചങ്ങായി..!!

അധികവായന :