• പരിണാമം – കൂടുതല്‍ തെളിവുകള്‍

ദശലക്ഷക്കണക്കിനു വർഷങ്ങള്‍ വേണ്ടിവരുന്ന അനുക്രമമായ ഒരു പ്രക്രിയ ആണ് പരിണാമം. ഭൂമിയിലെ മഹത്തായ ഈ ദൃശ്യ വിസ്മയം ‘അങ്ങനെ’ ഗോചരം അല്ലാത്തതിനാല്‍ സ്പഷ്ടമായി മനസിലാക്കുന്നതിനു ഫോസ്സില്‍ രേഖകളെ ആശ്രയിക്കേണ്ടതായി വരുന്നു. പരിണാമത്തിനു ആവശ്യമായ തെളിവുകള്‍ ലഭ്യമാണെങ്കിലും അത് ഗോചരം (observable) അല്ലെന്നും ആയതിനാൽ, കേവലം ഒരു അനുമാനം മാത്രമാനെന്നു സൃഷ്ടി വാദികള്‍ പ്രചരിപ്പിച്ചു പോരുന്നു .

  • ഒരു സ്പീഷീസ്ല്‍ നിന്ന് മറ്റൊന്നിലേക്കു മാറുന്ന പരിണാമ ഘട്ടം സ്പഷ്ടമായി വിശദീകരിക്കുക എന്നത് പരിണാമ ശാസ്ത്രജ്ഞര്‍ നേരിടുന്ന എക്കാലത്തെയും വെല്ലുവിളിയാണ്. ഈ വെല്ലുവിളിക്ക് മറുപടിയായി വന്നിരിക്കുകയാണ് റൈസ് സർവ്വകലാശാലയിലെ (Rice University) ശാസ്ത്രഞ്ജര്‍!

പഴ ഈച്ചകളിലും (fruit fly) കടന്നലുകളിലും വർഷങ്ങള്‍ എടുത്തു നടത്തിയ നിരീക്ഷണങ്ങളില്‍ അവ പുതിയ ജീവി വർഗ്ഗമായി പരിണമിച്ചതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തുകയായിരുന്ന.
വിവിധ പഴങ്ങള്‍ ആവാസ വ്യവസ്ഥ ആക്കയി പഴ ഈച്ചകള്‍ മറ്റു രണ്ടു സ്പീഷീസ് ആയി മാറിയതായി കണ്ടെത്തി ; കൂടാതെ ഈ പഴ ഈച്ചകളെ പരാശ്രയിച്ച മൂന്നു കടന്നല്‍ സ്പീഷീസുകള്‍ ആറ് സ്പീഷീസുകളായി പരിണമിച്ചതായും കണ്ടെത്തി!

The parasitic wasp, Utetes canaliculatus, on a snowberry shrub, searching for its Rhagoletis fly host. Credit: Hannes Schuler

The parasitic wasp, Utetes canaliculatus, on a snowberry shrub, searching for its Rhagoletis fly host. Credit: Hannes Schuler

സ്ഥൂല പരിണാമത്തിനു ( Macro Evolution ) അധികം തെളിവുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഈ തെളിവുകള്‍ പരിണാമശാസ്ത്രത്തിൻറ അടിത്തറ കൂടുതല്‍ ശക്തമാക്കുന്നു! അഡാപ്റ്റേഷനും ( Adaptation ) മ്യൂട്ടേഷനും ( Mutation ) പ്രകൃതിയിൽ ഒട്ടനവധി തെളിവുകൾ ലഭ്യമാണെങ്കിലും ഒരു ജീവി വർഗ്ഗം മറ്റൊന്നായി പരിണമിക്കുന്നതിന് തെളിവുകൾ നന്നേ കുറവായിരുന്നു.

അമേരിക്കയില്‍ കണ്ടുവരുന്ന Rhagoletis Pomonella സ്പീഷീസില്‍ പെട്ട പഴ ഈച്ചകളില്‍ ആയിരുന്നു പരീക്ഷണം . ഇവ നോർത്ത് അമേരിക്കയിലെ ഹോതോന്‍ ( Hawthorn – റോസ്‌ കുടുംബത്തില്പ്പെട്ട മുൾച്ചെടി) പഴങ്ങളില്‍ ആയിരുന്നു മുട്ട ഇട്ടിരുന്നത് . എന്നാല്‍ 1850കളില്‍ ചില ഈച്ചകള്‍ ആപ്പിളുകളില്‍ മുട്ട ഇട്ടു വിരിയിക്കാന്‍ തുടങ്ങി . ഹോതോണിൻറെയും ആപ്പിളിൻറെയും ‘ഫല ചക്രങ്ങള്‍’ (fruit cycle) വത്യസ്തം ആയതിനാല്‍ ആ സ്ഥലത്തുള്ള പഴ ഈച്ചകളില്‍ ലൈംഗിക പ്രജനന സംബന്ധിയായ മാറ്റം സംഭവിച്ചു . തുടർന്ന് രണ്ടു പുതിയ ജീവി വര്‍ഗ്ഗങ്ങളായി പരിണമിക്കുകയാണുണ്ടായത് ! ഇതിനെ  സിമ്പാരിക് സ്പീസിയെഷന്‍ ( Symaparic Speciation ) എന്ന് വിളിക്കുന്നു.

സസ്തനികളെ അപേക്ഷിച്ച് പ്രാണികളിലെ വൈവിധ്യത്തിന് കാരണം ഇത്തരം അനുക്രമമായ ഇവെൻറുകള്‍‍ ആണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു !

എങ്ങനെ പുതിയ ജീവജാലങ്ങള്‍ ഉണ്ടാകുന്നു എന്ന ജീവശാസ്ത്രത്തിലെ വൃക്തമായി ഉത്തരം നിർവചിക്കാത്ത ചോദ്യത്തിന് മറുപടി ആണ് തങ്ങളുടെ കണ്ടെത്തല്‍ എന്ന് ശാസ്ത്രജ്ഞന്‍ ആയ സ്കൊട്ട് ഈഗന്‍ പറയുന്നു. ‘Proceedings of the National Academy of Sciences’ൽ ആണ് ഇവരുടെ ഗവേഷണ പഠനം പ്രസിദ്ധീകരിച്ചത് . ‘Sequential Speciation’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിണാമ പ്രക്രിയ ഒരു ജീവി വർഗ്ഗത്തിൻറ അനുരൂപീകരണവും പരിണാമ പ്രക്രിയ മുഖേന പുതിയ ജീവി വർഗ്ഗങ്ങളുണ്ടാകലും (speciation) വേർപെടുത്തി നിർത്താവുന്നതല്ല എന്ന് തെളിയിക്കുന്നു . ഒപ്പം, പുതിയ ജീവി വർഗ്ഗങ്ങള്‍ വളരാന്‍ പര്യാപ്തമായ പുതിയ സാഹചര്യം മറ്റു സമാന ജീവി വർഗ്ഗങ്ങളുടെ പരിണാമത്തിനു വഴിതെളിച്ചേക്കാം” എന്നും ഈഗൻ അനുമാനിക്കുന്നു !

Scott Egan

Scott Egan

  • ദി എക്കണോമിസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച  ‘കോയിവൂള്‍ഫ്’ ( coywolf ) എന്ന പുതിയ ജന്തുവിന്‍റെ പരിണാമം ആണ് മറ്റൊരു തെളിവ് . “പരിണാമം കണ്മുന്നില്‍ – അമേരിക്കയില്‍ പുതിയ ജീവി ” എന്ന മാതൃഭൂമി ലേഖനം ഇങ്ങനെ പറയുന്നു –

“വടക്കേയമേരിക്കയുടെ കിഴക്കന്‍ മേഖലയില്‍ വര്‍ഷങ്ങളായി ഗവേഷകരെയും പൊതുജനങ്ങളെയും ആശയക്കുഴപ്പത്തിലാക്കിയ സംഗതിയാണ് ‘കോയിവൂള്‍ഫ്’ ( coywolf ) എന്ന പേരിലറിയപ്പെടുന്ന ജീവികള്‍. എന്നാല്‍, ഇവ പുതിയൊരിനം ജീവിയാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു.

അങ്ങനെയെങ്കില്‍, പുതിയൊരു മൃഗവര്‍ഗം പരിണമിച്ചുണ്ടാകുന്നതിന് സാക്ഷിയാവുകയാണ് ഗവേഷകര്‍. കുറുനരികളുടെ കൂട്ടത്തില്‍പെട്ട ‘കൊയോട്ടി’ ( coyote ), ചെന്നായ്, നായ – എന്നീ മൂന്ന് വര്‍ഗങ്ങളുടെയും ജനിതക സങ്കരണത്തിന്റെ ഭാഗമായുണ്ടായ ജീവിയിനമാണ് ‘കോയിവൂള്‍ഫ്’ എന്ന് ഗവേഷകര്‍ പറയുന്നു.

തികച്ചും വ്യത്യസ്തമായ ഒരു ജിവിയിനമായി കോയിവൂള്‍ഫ് പരിണമിച്ചു കഴിഞ്ഞോ, അതോ പരിണാമഘട്ടത്തിലാണോ എന്നകാര്യം ഗവേഷകര്‍ക്ക് ഉറപ്പിച്ച് പറയാനാകുന്നില്ല. അവ പുതിയ ജിവിയിനമായി മാറിക്കഴിഞ്ഞുവെന്ന് ജോനാഥന്‍ വേ പോലുള്ള ഗവേഷകര്‍ കരുതുന്നു. നാഷണല്‍ പാര്‍ക്ക് സര്‍വീസിന് വേണ്ടി മസാച്യൂസെറ്റ്‌സില്‍ പ്രവര്‍ത്തിക്കുന്ന ജോനാഥന്‍ വേ ഉടന്‍ പ്രസിദ്ധീകരിക്കുന്ന പ്രബന്ധം ഇതു സംബന്ധിച്ചുള്ളതാണ്. ശരീരശാസ്ത്രപരമായ വ്യത്യാസങ്ങളും, ജനിതകത മാറ്റവും അതിനെ പുതിയൊരിനം ജീവിയായി പരിഗണിക്കാന്‍ പോന്നതാണെന്ന് പ്രബന്ധം പറയുന്നു.

പലരും ഇത് അംഗീകരിക്കുന്നില്ല. കാരണം, ഒരു സ്പീഷീസിന്റെ പൊതുനിര്‍വചനം അനുസരിച്ച്, ആ സ്പീഷീസ് അതിരിനുള്ളില്‍ തന്നെ വേണം ഇണചേരാനും പ്രജനനം നടത്താനും. എന്നാല്‍, കോയിവൂള്‍ഫുകള്‍ നായകളുമായും ചെന്നായ്ക്കളുമായും ഇണചേരാറുണ്ട്. സ്പീഷീസിന്റെ നിര്‍വചനത്തിന് വിരുദ്ധമാണിത്. ഇതേ യുക്തി അനുസരിച്ചാണെങ്കില്‍, നായകളെയും ചെന്നായ്ക്കളെയും വെവ്വേറെ സ്പീഷീസുകളായി എങ്ങനെ കരുതാന്‍ കഴിയുമെന്ന് മറുപക്ഷം ചോദിക്കുന്നു”.

പൂര്‍ണ ലേഖനം വായിക്കുക – പരിണാമം കണ്മുന്നില്‍ – അമേരിക്കയില്‍ പുതിയ ജീവി

 

മാക്രോ എവല്യുഷന്‍റെ  കൂടുതല്‍ തെളിവുകളും വിശദീകരണങ്ങളും

 

 

അവലംബം

അധിക വായനകള്‍