• പടച്ചവന്‍റെ കള്ളകണക്കുകള്‍

ലോകം  മുഴുവന്‍ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവം തന്‍റെ സൃഷ്ടികളോട് പക്ഷാഭേദം കാണിക്കുന്നു എന്ന് വന്നാല്‍ എങ്ങനെയിരിക്കും ? വിശ്വാസികള്‍ ഒരിക്കലും സമ്മതിച്ച് തരാന്‍ ഇടയില്ലാത്ത കാര്യം ആണങ്കിലും എല്ലാ മതദൈവവും  പൊതുവേ  സ്ത്രീ വിരുദ്ധന്‍ ആണെന്നതാണ് വസ്തുത! ബഹിര്‍മാത്രസ്‌പര്‍ശിയായി പലപ്പോഴും സ്ത്രീയെ മഹത്വവല്‍ക്കരിക്കുന്നു എന്ന് തോന്നാമെങ്കിലും, മതങ്ങള്‍ ആഴത്തില്‍ സ്ത്രീ വിരുദ്ധം തന്നെ ആണ്.ആണ്‍ വര്‍ഗ്ഗം അവന്‍റെ നേട്ടത്തിനായി ഉണ്ടാക്കിയെടുത്ത ചട്ടക്കൂട് ആണ് മതം . സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ ബലിക്കല്ലാണ് അത്. ലോകത്തിലെ ഏറ്റവും പഴക്കം കുറഞ്ഞ മതമായ  ഇസ്ലാമും  സ്ത്രീവിരുദ്ധതയില്‍ ഒട്ടും പുറകോട്ടല്ല !

പടച്ചവന്‍റെ കല്ലകണക്കുകള്‍

ഇസ്ലാമിന്റെ മുഖം തന്നെ സ്ത്രീ വിരുദ്ധമാണ്. സ്വാഭാവികമായും അത് അതിന്‍റെ എല്ലാ നിയമങ്ങളിലും പോലെ തന്നെ പിന്തുടര്‍ച്ചാവകാശ  നിയമങ്ങളിലും പ്രതിഫലിച്ച് കാണാം. ജനാതിപത്യ രാഷ്ട്രം ആയ ഇന്ത്യയില്‍ ഇതുവരെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിയിട്ടില്ല. അതിന് ബദലായി, 1937ല്‍ ബ്രിട്ടീഷ്‌ ഭരണകൂടം രൂപീകരിച്ച “മുസ്ലിം വ്യക്തി നിയമം” ആണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. ഇതിന് പരിഷ്കരണം വരണം എന്ന് പണ്ടുമുതലേ മുസ്ലിം സമുദായത്തില്‍ നിന്ന് തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. ഈ നിയമം 100% ഖുര്‍ആനികം അല്ലെന്നും അതിന്‍റെ പോരായ്മകളെയും ചൂണ്ടി കാട്ടി മൗലവി ചേകന്നൂര്‍ എഴുതിയ “ഖുര്‍ആനിലെ പിന്തുടര്‍ച്ചാനിയമം ” എന്ന പുസ്തകം  പ്രസിദ്ധമാണ്.

മൗലവി ചേകന്നൂരിന്‍റെ പുസ്തകത്തിന്‍റെ പി.ഡി.എഫ്  ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം –                                                           ഖുര്‍ആനിലെ പിന്തുടര്‍ച്ചാനിയമം

മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമങ്ങളിലെ അയുക്തികതകളും അശാസ്ത്രീയതകളും സ്ത്രീ വിരുദ്ധതയും നിഷാദ് മുതുവാട്ടിലിന്‍റെ ഈ വീഡിയോയില്‍  ലളിതമായി ചര്‍ച്ച ചെയ്യപ്പെടുന്നു.