ഷാർലി എബ്ധോ കൂട്ടക്കൊലയ്ക്കും ഗോവിന്ദ് പൻസാരെ വധത്തിനും ശേഷം സ്വതന്ത്രചിന്തയ്ക്ക് നേരേ വീണ്ടും അക്രമം…..
ബംഗ്ലാദേശി വംശജനായ അമേരിക്കൻ എഞ്ചിനീയർ ‘അവിജിത് റോയ്’ ആണ് ഇസ്ലാം തീവ്രവാദികളാൽ കൊല്ലപ്പെട്ടത്..( വിശദ വായനയ്ക്ക് )
- First clean their minds
- Devastated
- Avijith Roys’s wife who lost her finger…
- Flower Of Sorrow
- The Protest against brutal murder
നിരീശ്വരവാദിയും സ്വതന്ത്രചിന്തകനും അതിലുപരി മത വിമര്‍ശകനുമായിരുന്ന അവിജിത് മികച്ച ബ്ലോഗറും എഴുത്തുകാരനുമായിരുന്നു. മതത്തിൻറെ കപട മുഖത്തെയും പൊളളത്തരങ്ങളെയും തുറന്നു കാട്ടിയ അവിജിത്തിന് നിരവധി വധ ഭീഷണികള്‍ ഉണ്ടായിരുന്നു. പുസ്തക പ്രദര്‍ശനം കണ്ടു മടങ്ങിവരും മദ്ധ്യേ അവിജിത്തും ഭാര്യയും അക്രമത്തിനിരയാകുകയായിരുന്നു.
അദ്ദേഹത്തിൻറെ ബ്ലോഗായ സ്വതന്ത്ര മനസ്സ് പല മത മൗലികവാദികളെയും ചൊടിപ്പിച്ചിരുന്നു. സ്വതന്ത്രചിന്തകർക്ക് നേരേ വരുന്ന തുടർ അക്രമങ്ങളെ ഭരണകൂടം മൗനമായി പിന്തുണയ്ക്കുന്ന കാഴ്ചയാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്…!!
ഒരു സ്വതന്ത്രചിന്തകനെ നിർദാക്ഷണ്യം കൊല ചെയ്തപ്പോൾ നിങ്ങള്‍ക്ക് എന്ത് ലഭിച്ചു തീവ്രവാദികളെ? സ്വതന്ത്രചിന്ത ഇല്ലാതായോ? നിങ്ങളുടെ മതം വളർന്നോ? അതോ നിങ്ങളുടെ ദൈവം ആനന്ദ ചിത്തനായോ?
നിങ്ങളെ എതിർക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും നിങ്ങള്‍ക്ക് കൊല്ലാം.. അവരുടെ ആശയങ്ങളെയോ? ഒരു സ്വതന്ത്രചിന്തകൻ മരണപ്പെടുമ്പോൾ ഒരായിരം മനസുകൾ സ്വതന്ത്രമാകുന്നു. സ്വതന്ത്രചിന്തയ്ക്ക് മരണമില്ല, മത വെറിയന്മാരെ…..!!