•Déjà vu

ആദ്യമായി രേഷ്മ ഒരു സ്ഥലത്ത് പോകുന്നു. നല്ല അന്തരീക്ഷം. പക്ഷേ അവളുടെ മനസ്സില്‍ പെട്ടെന്ന് ഒരു തോന്നല്‍ – ‘ഞാൻ ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലോ. അതെ കണ്ടിട്ടുണ്ട്,പക്ഷേ വ്യക്തമായി ഓർക്കാൻ പറ്റുന്നില്ല. കണ്ടിട്ടുണ്ടെന്നുളള കാര്യം നേരാണ്. അമ്മേ ഭഗവതീ (ബാക്ക്ഗ്രൗണ്ടിൽ ഭക്തി മ്യൂസിക്)

മറ്റൊരു സാഹചര്യം. ക്ലാസില്‍ ടീച്ചര്‍ തകര്‍ത്തു പഠിപ്പിക്കുന്നു. ബോർഡിൽ സരസ്വതി ടീച്ചര്‍ കുത്തിക്കുറിച്ചപ്പോൾ ഗോപു അമ്പരക്കുന്നു. ഇത് കണ്ട് വാപൊളിച്ച കൂട്ടുകാരനോട് വികാരഭരിതനായി പറയുന്നു “ഞാന്‍…ഞാന്‍ ഇത് എവിടെയോ കണ്ടിട്ടുണ്ട്. മുമ്പ് നടന്നത് പോലെ..പക്ഷേ എപ്പോഴാണെന്ന് അറിയില്ല. ഗോപുവിൻറെ മനസ്സില്‍ ഇന്നലെ കളിച്ച പ്രിൻസ് ഓഫ് പേർഷ്യ. (ബാക്ക്ഗ്രൗണ്ടിൽ തീം സോങ്ങ്)

രേഷ്മക്കും ഗോപുവിനും മാത്രമല്ല 35% – 90% ആളുകള്‍ക്കും ഇതുപോലെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുവുണ്ട്. പലർക്കും അറിയാത്ത ഈ സംഗതിയെ മനശാസ്ത്രം ‘ Déjà vu’ എന്ന പേരില്‍ വിളിക്കുന്നു. ആദ്യമായി കാണുന്ന സ്ഥലം/സംഭവം നേരത്തെ കണ്ടപോലെ, മറ്റൊരാള്‍ പാടിയ പാട്ട് ‘ദാ ദിപ്പോ മനസ്സിൽ ഓർത്തതേയുളളു’ എന്ന് തോന്നുക…അങ്ങനെ.
ഇത് വലിയ ‘ഇഷ്യൂ’ ആക്കേണ്ട കാര്യമൊന്നുമല്ല. നമ്മുടെ തലച്ചോറിൻറെ ചെറിയ ഒരു വികൃതി മാത്രമാണിത്.നമ്മുടെ തലച്ചോര്‍ Present memory യെ ഭാഗികമായി past memory ആക്കികളയുമ്പോൾ ഉണ്ടാകുന്ന തോന്നൽ മാത്രമാണിത്. ഇതിന് പിന്നില്‍ മറ്റൊരു സൂപ്പര്‍നാച്ച്വറൽ ബിഹേവിയറുമില്ല. ആയതിനാല്‍ അടുത്ത തവണ ഇത് അനുഭവപ്പെടുമ്പോൾ ബേജാറാകാതെ തലച്ചോറിനെ ‘കണ്ണൂരുട്ടിക്കാണിച്ചോളൂ’ 🙂

image