•വൃഷ്ണം തരാമോ?ദൈവത്തെ കാണിക്കാം..!!

ദൈവത്തേ കാണണോ? തമാശയല്ല..!! ശരിക്കും  കാണിച്ച് തരും……
നിങ്ങള്‍  ദൈവത്തേ കാണാന്‍  അമ്പലത്തിൽ  പോയി ,പളളികളിൽ പോയി, കാശിക്ക് പോയി,മല കയറി…എന്നിട്ട്  എവിടെയേലും ടിയാനെ കണ്ടോ? കണ്ടില്ലെങ്കിലും “ഞാന്‍  കണ്ടു. ഞാനേ കണ്ടുള്ളൂ ” എന്ന് നിങ്ങള്‍  പറഞ്ഞ് ആത്മസേതൃപ്തി അണഞ്ഞ് ‘രോഞ്ചാമം’ കൊളളുകയല്ലേ ചെയ്തത്..ഇതാ ദൈവത്തെ കാണിച്ച് തരുന്ന ‘മഹാനുഭാവുലു’….!!

image

ഇതിനായി പുതിയതരം ‘ടെക്കനിക്ക്’ കണ്ടുപിടിച്ച് ഫലിപ്പിച്ച ഇദ്ദേഹമാണ് ‘ഗുർമീറ്റ് റാം റഹീ സിങ് ‘. ഇദ്ദേഹത്തെ  നിങ്ങള്‍  അറിയും. ‘മെസെഞ്ചർ ഓഫ് ഗോഡ്’ എന്ന ‘ബ്രഹ്മാണ്ഡ’  ചിത്രം ഈ മഹാ മാന്ത്രികൻറെയാണ്….

‘ടെക്കനിക്ക് ‘ എന്താണെന്ന് അറിയേണ്ടേ?
ദൈവത്തേ കാണേണ്ട വത്സന്മാരുടെ ‘വൃഷ്ണങ്ങൾ’ അറുത്ത് മാറ്റുക.. (ആരായാലും ദൈവത്തേ കാണും…എങ്ങനിണ്ട് എങ്ങനിണ്ട്!!)
ഏകദേശം 400 ആളുകളെ  ഇദ്ദേഹം  ‘ദൈവത്തെ’ കാണിച്ചു.. വർഷം 2000ൽ നടന്ന കഥ ഇപ്പോഴാണ് പുറത്ത് വരുന്നത്…2003ൽ നടന്ന വനിതാ ജേണലിസ്റ്റിൻറെ കൊലപാതകത്തിലും ഇദ്ദേഹത്തിൻറെ ‘വിശുദ്ധ’ വിരലടയാളം  കാണാം. കൂടാതെ, അനേകം  യുവതികളെ ലൈഗികമായും ‘പൂജ’ നടത്തിയിട്ടുണ്ട് എന്ന് പുതിയ റിപ്പോര്‍ട്ടുകൾ ലഭിക്കുന്നു…
image

സ്വാമി ഇപ്പോഴു പയറുപോലെ ‘കളിയാടുന്നു’ (രാഷ്ട്രീയത്തിന് സ്തുതി).ഇത് റിപ്പോര്‍ട്ട്  ചെയ്തത് ആസ്ട്രേലിയൻ മാധ്യമമായ (Sydney Morning Herald) ആണ്.
ദൈവത്തെ കാണിക്കുന്ന ചാമിജിക്ക് ലോകമെമ്പാടും അമ്പത് മില്യണോളം  ഭക്തരും വെറും  നാല്പത് മില്യണ്‍  ഡോളറും മാത്രമാണ് ആസ്തി ..
ദൈവത്തെ കാണിക്കാമെന്ന് പറഞ്ഞാല്‍  കൊടുക്കാൻ  വൃഷ്ണവും മാനവും പണവുമൊക്കെയുളളവർ ഉളളകാലത്തോളം
സ്വാമിജി ആർമാദിക്കും…. 🙂
image

News link
External link

Don’t miss Sydney Morning Herald. to know about more fraudulents under saffron robe..