•വാക്‌സിൻ വിരുദ്ധ ഭീകരത!

“പച്ച പരമ സാത്വികന്മാരായ” നാച്ചുറോപ്പതിക്കാർ തങ്ങളുടെ സാത്വിക ഭാവം വിട്ട് അതി രൂക്ഷമായി പ്രതികരിക്കുന്ന ഒരു വിഷയം ആണ് പ്രതിരോധ കുത്തിവെപ്പ്! ഇവർ പ്രതിരോധ കുത്തിവെപ്പിൽ വിശ്വസിക്കുന്നില്ല എന്ന് മാത്രം അല്ല, അവരുടെ ‘സിദ്ധാന്ത’പ്രകാരം സാംക്രമിക രോഗങ്ങൾക്ക് കാരണം രോഗാണുക്കൾ അല്ല. അതുകൊണ്ട് തന്നെ രോഗാണുക്കൾക്കെതിരെ പ്രതിരോധം ഉണ്ടാക്കേണ്ട ആവശ്യവുമില്ലത്രേ! ഇത്തരം പ്രകൃതിചികിത്സാ വാദികൾ സ്വയം വാക്സിനേഷൻ വേണ്ടെന്നു വെക്കുക മാത്രമല്ല, പൊതുജനങ്ങളെ “ബോധവൽക്കരണം” എന്ന പേരിൽ അതിൽ നിന്ന് വിലക്കുകയും ചെയ്യുന്നു. ഇവര്‍, ആരോഗ്യ വകുപ്പിന്‍റെ ഇമ്മ്യൂണൈസഷൻ പോലുള്ള…