• എന്തുകൊണ്ട് ആണ് കപടചികിത്സ ഫലിക്കുന്നതായി അനുഭവപ്പെടുന്നത്?

കപടചികിത്സകളുടെ അശാസ്ത്രീയതകളും അപകടങ്ങളും അക്കമിട്ട് നിരത്തുമ്പോഴും ആളുകള്‍ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് – “സംഗതി ഉടായിപ്പ് ആണെങ്കില്‍ ഇത് എങ്ങനെ ഫലിക്കുന്നു?”. സ്വോഭാവികമായി ആര്‍ക്കും ഉണ്ടാകുന്ന സംശയം ആണിത്. പലരും വ്യക്തി അനുഭവകഥകള്‍ (Anecdotes) കൂടി “തെളിവുകളായി” വീശുമ്പോള്‍ കപടചികിത്സ ഒന്നുടെ മുഖം മിനുക്കുന്നു! കപടചികിത്സയുടെ “ഫലപ്രാപ്തി”യുടെ ചുരുള്‍ അഴിക്കുന്നതിനു മുമ്പേ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്.