•പ്രകൃതിചികിത്സാ മാഫിയ !!

കാലാകാലങ്ങളായി ഭൂമുഖത്ത് പിറവി കൊണ്ട കപടചികിത്സകളില്‍ “എവെര്‍ഗ്രീന്‍” ആയ തട്ടിപ്പ് വ്യവസായം ആണ് “പ്രകൃതിചികിത്സ” എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നാച്ചുറോപ്പതി (Naturopathy). ഈ ചികിത്സാ രീതിയില്‍ മനുഷ്യന്‍റെ ആരോഗ്യത്തെക്കുറിച്ചും രോഗനിദാനത്തെക്കുറിച്ചുമുള്ള അടിസ്ഥാന ദര്‍ശനങ്ങള്‍ “പ്രകൃതിതത്വങ്ങളില്‍” ഊന്നി ഉള്ളതാണെന്ന് അതിന്‍റെ വക്താക്കള്‍ അവകാശപ്പെടുന്നു .പ്രകൃതിയോട് സമരസപ്പെടുകയെന്ന കപട സമീപനം കൊണ്ടും “സാത്വികമായ രീതികള്‍”(!) കൊണ്ടും ഒക്കെ ഈ തട്ടിപ്പിന് പ്രുത്യേകമായ ഒരു അസ്ഥിത്വം ലഭിക്കുന്നുണ്ട്. പ്രകൃതിചികിത്സയുടെ അടിസ്ഥാന സിദ്ധാന്തങ്ങളുടെ വിവരണം ഒരു യക്ഷിക്കഥയുടെ തിരക്കഥയ്ക്ക് സമാനമാണ്. ശാസ്ത്രം ചവിറ്റു…